 
ചെങ്ങന്നൂർ: എൽ.ഡി.എഫ് സർക്കാരിനെതിരെ ആർ.എസ്.എസും, കോൺഗ്രസും, മാദ്ധ്യമങ്ങളും നടത്തുന്ന പ്രചരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി നടത്തി. ജില്ലാ ട്രഷറർ ബി.അബിൻഷാ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ വൈസ് പ്രസിഡന്റ് പി.ഡി.സുനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജയിംസ് ശമുവേൽ, എം.കെ.മനോജ്,പി.എസ് മോനായി, ജെ.അജയൻ, റജി മോഹൻ, കെ.എസ്.സുരേഷ്, ഡോ.ദീപു ദിവാകരൻ, ജിനീഷ് കുമാർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.