മല്ലപ്പള്ളി: കുട്ടികളിൽ വായന ശീലം വളർത്തുന്നതിന് സ്കൂളുകളിൽ കേരളകൗമുദി നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 9.30ന് നടക്കും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യാതിഥിയായിരിക്കും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ. അഭിലാഷ് പദ്ധതി വിശദീകരിക്കും. സ്കൂൾ എച്ച്.എം ഇൻ ചാർജ് സുനിത അരവിന്ദ് അദ്ധ്യക്ഷത വഹിക്കും.