 
ചെങ്ങന്നൂർ: എം.സി. റോഡിൽ വിധവയായ സ്ത്രീ നടത്തിയിരുന്ന വഴിയോര ലോട്ടറി വിൽപ്പന കേന്ദ്രം അടിച്ചുതകർത്ത നിലയിൽ. ചെങ്ങന്നൂർ പുത്തൻവീട്ടിൽ പടി പാലത്തിനു സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊഴുവല്ലൂർ കോടുകുളഞ്ഞിക്കരോട് ചേരിയിലേത്ത് തെക്കേതിൽ ശോഭ രവീന്ദ്രനാണ് ഇവിടെ കച്ചവടം നടത്തിയിരുന്നത്. ദിവസങ്ങൾക്ക് മുൻപ് ലോട്ടറി സംബന്ധമായ വിഷയത്തിൽ തമിഴ്‌നാട് സ്വദേശി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നതായി . ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.