kau
കേരളകൗമുദി മേലൂട് ഏജന്റിന്റെ കേരളകൗമുദി പത്രകെട്ട് തെരുവ് നായ്ക്കൾ നശിപ്പിച്ച നിലയിൽ

അടൂർ : പതിനാലാംമൈലിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷം. കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർ ഭയത്തോടെയാണ് യാത്രചെയ്യുന്നത്. പതിനാലാംമൈൽ ജംഗ്ഷനിലുള്ള വെയിറ്റിംഗ് ഷെഡ് കേന്ദ്രീകരിച്ചാണ് നായ്ക്കളുടെ താവളം ചൊവ്വാഴ്ച പുലർച്ചെ വെയിറ്റിംഗ്ഷെഡിൽ കൊണ്ടിട്ട കേരളകൗമുദി മേലൂട് ഏജന്റ് അരുണിന്റെ പത്രക്കെട്ട് പൂർണമായും തെരുവ് നായ്ക്കൾ കടിച്ചുകീറി. ഇതിനെ തുടർന്ന് ഇന്നലെ മേലൂടും പരിസര പ്രദേശങ്ങളിലും പത്രവിതരണം തടസപ്പെട്ടു. കോഴികളെയും മറ്റും നായ്ക്കൾ കടിച്ചുകൊല്ലുന്നുണ്ട്. പരിഹാരം കാണണമെന്ന് നാട്ടുകാർആവശ്യപ്പെട്ടു.