yoga
അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗാ പരിശീലനം

ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗാ ദിനാചരണം നടത്തി. ബി.ജെ.പി ദക്ഷിണമേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷർ കെ.ജി കർത്ത യോഗാ ദിന സന്ദേശം നൽകി.യോഗ അദ്ധ്യാപകൻ ജി.ബിജു യോഗാ പരിശീലനം നൽകി. ബി.ജെ.പി മണ്ഡലം ഭാരവാഹികളായ പി.ബി അഭിലാഷ്, എസ്.വി പ്രസാദ്, മനുകൃഷ്ണൻ, വിശാൽ പാണ്ടനാട്, പി.എ നാരായണൻ, രോഹിത്ത്.പി.കുമാർ, ടി.ജി രാജേഷ്, മധുകുമാർ, കെ.കെ അനൂപ്, മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.