കോന്നി: കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്ക്കരണ ക്ലാസ് നടത്തി.അടൂർ ആർ.ഡി.ഒ.എ തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ താര കെ.എസ് അദ്ധ്യക്ഷത വഹിച്ചു. ഫിസിയോളജിസ്റ്റ് കൺസൾട്ടന്റ് അനൂപ് കുമാർ കെ.വി ബോധവത്ക്കരണ ക്ലാസ് നയിച്ചു. കമ്പ്യൂട്ടർ വിഭാഗം മേധാവി ബിന്ദു.എസ്, തെങ്ങമം അനീഷ്, ദേവിക, റിന്റുറെജി, ആതിര എം.നായർ, രേഷ്മഷാജൻ എന്നിവർ പ്രസംഗിച്ചു.