പന്തളം : പ്രവാചകനിന്ദയ്ക്കെതിരെ കടയ്ക്കാട് മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 ന് പന്തളം ജംഗ്ഷനിൽ പ്രതിഷേധ സദസ് നടത്തും. കടയ്ക്കാട് മുസ്ലീം ജും ആ മസ്ജിദ് ചീഫ് ഇമാം അമീൻ ഫലാഹി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മുഹമ്മദ് ഷുഐബ് അദ്ധ്യക്ഷത വഹിക്കും.മൗലവി അലിയാർ കാസിമി മുഖ്യപ്രഭാഷണം നടത്തും. ഹാഷിം മൗലവി,അബ്ദുൽ ഹക്കിം, എം. ഷാജഹാൻ,അബ്ദുൽമജിദ് എന്നിവർ പ്രസംഗിക്കും.