പന്തളം: പന്തളത്തെ ആദ്യകാല സി.പി.എം നേതാവായിരുന്ന ടി.കെ.ദാനിയേലിന്റെ 38ാം ചരമ വാർഷികം സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും. .രാവിലെ 9ന് അറത്തിൽ മുക്ക് ജംഗ്ക്ഷനിൽ പന്തളം ഏരിയ കമ്മിറ്റി അംഗം കെ.പി.ചന്ദ്രശേഖരകുറുപ്പ് പതാക ഉയർത്തും. വൈകിട്ട് 5 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും .മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ: ബി.ബിന്നി അദ്ധ്യക്ഷത വഹിക്കും.