congrass
കോന്നി ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ ബി.എസ്‌. എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, എ.ഐ.സി.സി. ആസ്ഥാനത്തെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി.എസ്‌. എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കൽ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം,ചിറ്റൂർ ശങ്കർ, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര ,മാത്യു ചെറിയാൻ, എസ്‌.വി പ്രസന്നകുമാർ, എം.എസ്‌. പ്രകാശ്, റോജി ഏബ്രഹാം, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.