അടൂർ : ഇടുക്കി ജില്ലയിലെ ആദിവാസികളുടെ രാജാവ് കോഴിമല രാമൻ രാജമന്നാന് മിത്രപുരം കസ്തൂർബ ഗാന്ധിഭവനും ഗാന്ധിഭവൻ ലഹരിവിമോചന ചികിത്സാ കേന്ദ്രവും ചേർന്ന് സ്വീകരണം നൽകി. വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഗാന്ധിഭവൻ ചെയർമാനുമായ ഡോ.പുനലൂർ സോമരാജൻ പൊന്നാട അണിയിച്ചു. ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളി, എസ്.മീരാസാഹിബ്, അടൂർ ആർ.രാമകൃഷ്ണൻ, എസ്.അനിൽ കുമാർ, ഹരിപ്രസാദ്, തോട്ടുവ മുരളി, ജയശ്രീ, സിന്ധു രാജൻ പിളള,പഴകുളം ആന്റണി, രേഷ്മ, ശ്രീ ലക്ഷ്മി, ആരൃ, പ്രസന്ന,കവിത തുടങ്ങിയവർ പ്രസംഗിച്ചു.