ഏഴംകുളം: സേവാഭാരതി ഏഴംകുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഏഴംകുളം ദേവീക്ഷേത്ര ഒാഡിറ്റോറിയത്തിൽ അന്താരാഷ്ട്ര യോഗ ദിനമാചരിച്ചു. ഏഴംകുളം പഞ്ചായത്ത് അംഗം ഷീജ എസ് ഉദ്ഘാടനം ചെയ്തു.സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കൃഷ്ണൻ താന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യൻ അനിൽ ഏനാത്ത് യോഗ സന്ദേശം നൽകുകയും യോഗക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ലഹരി മുക്ത കേരളം ആരോഗ്യ യുക്ത കേരളം എന്ന സന്ദേശ വീഡിയോ പ്രദർശിപ്പിച്ചു. എം.ശബരി,അനിൽ നെടുമ്പള്ളി, ഡി.വിഷ്ണു,മഹേഷ് മോഹൻ, വിഷ്ണു കുറുപ്പ്, സേവാഭാരതി പഞ്ചായത്ത് സമിതി സെക്രട്ടറി എസ്.ദിലീപ് കുമാർ, സേവാഭാരതി പഞ്ചായത്ത് ട്രഷറർ ഹരി പ്രകാശ്, 75 ൽപരം പ്രവർത്തകർ യോഗയിൽ പങ്കെടുത്തു.