ഏഴംകുളം: സംസ്ഥാന സർക്കാരിന്റെ ചികിത്സാ സഹായ പദ്ധതികൾ വഴി രോഗികൾക്ക് സഹായം ലഭ്യമാക്കുവാനും തുടർ ചികിത്സയ്ക്ക് സഹായം ഒരുക്കുവാനും കെ.എസ്.കെ.ടി യു രോഗികളുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. കാൻസർ , കിഡ്നി, ഹാർട്ട്, ലിവർ, ന്യൂറോ, അസ്ഥിസംബന്ധമായ രോഗം തുടങ്ങിയവയുള്ളവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി നൽകുക തുടർ ചികിത്സയ്ക്ക് സഹായം ഒരുക്കുക എന്നിവയാണ് ലക്ഷ്യം. പങ്കെടുക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ചികിത്സാ സഹായ പദ്ധതികളുടെ ഫോറം സൗജന്യമായി വിതരണം ചെയ്യും. ഏഴംകുളം പഞ്ചായത്തിലെ നാലാം വാർഡിലെ കൂട്ടായ്മ 26 ന് വൈകിട്ട് 5 ന് പനവിള യൂത്ത് സെന്ററിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ഡി. ബൈജു ഉദ്ഘാടനം ചെയ്യും.