കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തും കല്ലേലി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററും ചേർന്ന് അന്താരാഷ്ട്ര യോഗദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഷീബസുധീർ, ജോജു വർഗീസ്, മിനി ഇടിക്കുള, അമ്പിളി സുരേഷ്, ബാബു എസ്., ബിന്ദു സി.എൻ, സ്മിത സന്തോഷ്, ശ്രീകുമാർ.വി, ഡോ. ഗായത്രി.ആർ.എസ്. സനൽ കുമാർ.എ, സെയ്ദ് ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ലക്ഷ്മി ശ്രീകുമാർ നേതൃത്വം നൽകി.