തിരുവല്ല: ഓതറ ലിറ്റിൽ ഫ്‌ളവർ യു.പി.സ്‌കൂളിൽ നവീകരിച്ച കെട്ടിടത്തിന്റെ സമർപ്പണവും കെ.ടി.ചാക്കോസ് സോക്കർ സ്‌കൂൾ ഉദ്ഘാടനവും നാളെ വൈകിട്ട് മൂന്നിന് നടക്കും.സ്‌കൂളിൽ നടക്കുന്ന പൊതുസമ്മേളനം മുൻ ഇന്ത്യൻ ഫുട്‍ബാൾ താരം ജോപോൾ അഞ്ചേരി ഉദ്‌ഘാടനം ചെയ്യും. അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രപൊലീത്ത നവീകരിച്ച സ്‌കൂൾ കെട്ടിടത്തിന്റെ സമർപ്പണം നിർവഹിക്കും. മുൻ ഇന്ത്യൻതാരം കെ.ടി.ചാക്കോ സോക്കർ സ്‌കൂൾ പരിചയപ്പെടുത്തും. സ്‌കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു പുനക്കുളം ആമുഖപ്രസംഗം നടത്തും.സന്തോഷ് ട്രോഫി ജേതാവ് വി.മിഥുനെ ആദരിക്കും.സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷേർളി കെ.ഈപ്പൻ,സ്‌കൂൾ മാനേജർ ഫാ.തോമസ് പരിയാരത്ത്,എ.ഇ.ഒ ബി.ആർ.അനില, ബി.പി.സി ജയകുമാർ,പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചു, ബ്ലോക്ക് മെമ്പർ ജിനു തോമ്പുംകുഴി,വാർഡ് മെമ്പർ ബിന്ദു കുഞ്ഞുമോൻ, പി.ടി.എ പ്രസിഡന്റ് സനോജ് സ്രാമ്പിക്കൽ, അനിൽ വി.ചെറിയാൻ എന്നിവർ പ്രസംഗിക്കും.