1
ജലജീവൻ പദ്ധതി അവലോകനം പ്രമോദ് നാരായണൻ എം എൻ നടത്തുന്നു..

മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് ജലജീവൻ പദ്ധതിയുടെ അവലോകനയോഗം നടത്തി.റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു , വൈസ് പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാം,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സജൻ മാത്യു ,മറിയാമ്മ.ടി, ജിജി പി.ഏബ്രഹാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ ,ഓവർസിയർ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു. 43 കോടി രൂപയുടെപഞ്ചായത്ത് തല പദ്ധതികളുടെ അവലോകന യോഗമാണ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നത്.