തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അന്താരാഷ്ട്ര യോഗദിനാചരണം തിരുവനന്തപുരം ഏകലവ്യ ആശ്രമ മഠാധിപതി സ്വാമി അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടറും സി.ഇ.ഒ യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ.ഗിരിജാ മോഹൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, സ്റ്റുഡന്റ് ഡീൻ ഡോ.ജേക്കബ് ജെസുറൻ, എൻ ആർ സി എൻ.സി.ഡി എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ ഇടയാൻമുള എന്നിവർ പ്രസംഗിച്ചു.