റാന്നി: മദ്യപിച്ചെത്തിയ സംഘം കെ.എസ്.ആർ.ടി.സി ജീവനക്കാരെ മർദ്ദിച്ചതായി പരാതി. സ്ഥലത്തെത്തിയ പൊലീസ് അഞ്ചു പേരെ പിടികൂടി.തിരുവനന്തപുരം സ്വദേശികളായ ശരത്,വിഷ്ണു,ശ്രീക്കുട്ടൻ,ജിതിൻ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ കെ.എസ്.ആർ.ടി.സി റാന്നി ഓപ്പറേറ്റിങ് സെന്ററിലെ ഗാരേജിലാണ് സംഭവം. പാർക്കു ചെയ്തിരുന്ന ബസിന്റെ ടയറിൽ പുറത്തുനിന്നെത്തിയ സംഘം മൂത്രമൊഴിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. ചോദ്യം ചെയ്ത ജീവനക്കാരെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇവരെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സമീപത്തെ വ്യാപാരിയെയും വർക്ക് ഷോപ്പ് ജീവനക്കാരനെയും സംഘം മർദ്ദിച്ചു.