
പത്തനംതിട്ട : ജില്ലയിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതാ അംഗങ്ങൾക്ക് കുടുംബശ്രീ വഴി രൂപീകൃതമായ അയൽക്കൂട്ടങ്ങൾ വഴി നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡിംഗ് ചെയ്തതും കുറഞ്ഞത് അഞ്ച് മുതൽ 20 വരെ അംഗങ്ങൾ ഉൾപ്പെട്ട പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അയൽക്കൂട്ടങ്ങളെയാണ് പരിഗണിക്കുക. ഓരോ അംഗത്തിന്റെയും വരുമാനപരിധി 3,00,000 രൂപയും പ്രായപരിധി 18 മുതൽ 55 വരെയുമാണ്. അപേക്ഷാഫോമും കൂടുതൽ വിവരങ്ങൾക്കും പന്തളം എം.സി റോഡിൽ പോസ്റ്റാഫീസിനു സമീപമുള്ള കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9400 068 503.