പന്തളം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താനും അപായപ്പെടുത്താനുമുള്ള പ്രതിപക്ഷ പാർട്ടികളുടെ നടപടികളിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പന്തളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധകൂട്ടായ്മ നടത്തി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ഇ.ഫസൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ലസിത , കെ. പി. ചന്ദ്രശേഖരക്കുറുപ്പ്, വി. പി. രാജേശ്വരൻ നായർ, എസ്. കൃഷ്ണകുമാർ, നവാസ്അബ്ദു, രാജൻ, നവാസ് ചന്ദ്രഭാനു തുടങ്ങിയവർ പ്രസംഗിച്ചു.