പന്തളം: കീരുകുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ജി ഭാസ്‌കരപിള്ള അദ്ധ്യക്ഷത വഹിച്ചു. എസ്. മോഹൻചന്ദ്, ഡോ. ജ്യോതിശാലിനി, ഡോ. പാർവതി കൃഷ്ണ, ഡോ.അശ്വതി ആലീസ്, ഡോ. പൂർണശ്രീ മോഹൻ, കെ.പൊന്നമ്മ, കെ.കെ.തോമസ് എന്നിവർ പ്രസംഗിച്ചു. വ‌ൃക്ഷത്തൈകൾ അജയ് മോഹൻ വിതരണം ചെയ്തു.