 
മല്ലപ്പള്ളി : അന്താരാഷ്ട്ര യോഗദിനാചരണം ചുങ്കപ്പാറ സെന്റ് ജോർജസ് ഹൈസ്കൂളിൽ ആചരിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ജെസി മാത്യു അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാദർ തോമസ് തൈക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.പെരുമ്പെട്ടി പൊലീസ് സബ് ഇൻസ്പെക്ടർ ബോസ്, സിവിൽ പൊലീസ് ഓഫീസർ അൻസിം എന്നിവർ യോഗ ദിന സന്ദേശം നൽകി.വാർഡ് മെമ്പർ ജോളി ജോസഫ് ,പി.ടി.എ പ്രസിഡന്റ് കൊച്ചുമോൻ വടക്കേൽ, സീനിയർ അസിസ്റ്റന്റ് വർഗീസ് ജോസഫ് എന്നിവർ സംസാരിച്ചു. മാത്യുസ് ഡാനിയേൽ, സിസ്റ്റർ തേജസ് മേരി, ഡിൻസി ജോസഫ്, സ്റ്റാൻലി കുര്യൻ എന്നിവർ നേതൃത്വം നൽകി.