 
കൊടുമൺ : അങ്ങാടിക്കൽ തെക്ക് മുകളിലയ്യത്ത് തെക്കേതിൽ സിന്ധു മാരക രോഗത്തിനടിമപ്പെട്ട് ചികിത്സക്കായി പരസഹായം തേടുന്നു. റുമാറ്റോയിഡ് ആർത്രൈറ്റീസ് എന്ന രോഗമാണ്. ആയൂർവേദചികിത്സ പരീക്ഷിച്ചു. പത്തനംതിട്ട, അടൂർ തുടങ്ങിയ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. രോഗശമനം ഉണ്ടായില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിന് അതിവേദനയാണ്. രണ്ട് മക്കളുടെ മാതാവാണ് സിന്ധു. മൂത്തമകൻ അഭിഷേക് പ്ളസ് ടു കഴിഞ്ഞു. രണ്ടാമത്തെ മകൻ ഒന്നര വയസുള്ള അഭിമന്യു. സിന്ധു അങ്ങാടിക്കൽ സ്‌കൂളിൽ നിന്ന് വി.എച്ച്.എസ് കോഴ്‌സ് പാസായതാണ്. ഒരു വർഷത്തിലേറെയായി രോഗത്തിന് വിവിധ ആശുപത്രികളിൽ ചികിത്സയിലായതോടെ ഭർത്താവ് ഉപേക്ഷിച്ചു പോയി. സിന്ധുവിന് സഹായത്തിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൊടുമൺ ശാഖയിൽ നാട്ടുകാരുടെ സഹായ കമ്മിറ്റി അക്കൗണ്ട് തുറന്നിട്ടുണ്ട്. AC No: 092705300000I698, IFSC code: SIBL 0000927.