
പത്തനംതിട്ട : പട്ടിക വർഗവികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിലെ വടശ്ശേരിക്കരയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 5 മുതൽ 8 വരെയുള്ള ക്ലാസുകളിൽ ഒഴിവുകളുണ്ട്. താൽപ്പര്യമുള്ള പട്ടികവർഗക്കാർക്ക് ജാതി, വരുമാനം, ആധാർ, തുടങ്ങിയ രേഖകൾ സഹിതം അപേക്ഷയുമായി 25നകം സ്‌കൂളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടരുത്. സ്‌കൂളിന്റെ വിലാസം: മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, പേഴുംമ്പാറ പി.ഒ, വടശ്ശേരിക്കര, 689 662. ഫോൺ : 04735 251153,8111 975 911, 04735 227 703.