yoga
കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനം

കൊടുമൺ: ജില്ലാ യോഗ അസോസിയേഷന്റെ നേതൃത്വത്തിൽ കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനം രക്ഷാധികാരി എ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി ദിലീപ് അദ്ധ്യക്ഷനായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, ഇ.എം.എസ് സ്പോർട്സ് അക്കാഡമി ചെയർമാൻ എ.എൻ സലീം, കൊടുമൺ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. സി.പ്രകാശ്, അസോസിയേഷൻ സെക്രട്ടറി പി.കെ അശോകൻ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീജേഷ് വി. കൈമിൾ, ബി.സതികുമാരി, കെ.എസ് മണിലാൽ എന്നിവർ പ്രസംഗിച്ചു. ദേശീയ താരങ്ങളായ അൻസുമേരി സജി, തേജസ് എസ്. നായർ, അധിപ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ യോഗ ഡാൻസും ഉണ്ടായിരുന്നു.