പന്തളം: എ.ഐ. സി.സി ആസ്ഥാനത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തിലും സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ നടക്കുന്ന ഇ ഡി ഗൂഢാലോചനയിലും പ്രതിഷേധിച്ച് കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റി കുരമ്പാല തെക്ക് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.ഡി. എൻ. തൃദീപ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബി.നരേന്ദ്രനാഥ്, അനിതാ ഉദയൻ , രാജേന്ദ്ര പ്രസാദ്, മണ്ണിൽ രാഘവൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള , ഭാർഗവൻ പിള്ള, എം. എസ്. രാജൻ, ശിവാനന്ദൻ , പ്രകാശ് പറന്തൽ, അനിയൻ കുടശനാട് , രാഘവൻ, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു