 
അടൂർ : മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ജനകീയ വിചാരണ നടത്തി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുംമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ബിനുമോൻ മുഖ്യപ്രഭാഷണം നടത്തി. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, ജില്ലാ സെക്രട്ടറി കെ.വി പ്രഭ,ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജു മണ്ണടി, അടൂർ സുഭാഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജി മഹർഷിക്കാവ്, അഡ്വ.അരുൺ താന്നിക്കൽ എന്നിവർ സംസാരിച്ചു.