deaf
തുകലശ്ശേരി ബധിര വിദ്യാലയത്തിലെ കുട്ടികൾ

തിരുവല്ല: ഏപ്രിൽ നടന്ന രണ്ടാംവർഷ തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി പരീക്ഷയിൽ തുകലശേരി സി.എസ്ഐ. ബധിര വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഉന്നതപഠനത്തിന് അർഹത നേടി. 22 കുട്ടികളാണ് പരീക്ഷയെഴുതിയത്. 15 ആൺകുട്ടികളും ഏഴ് പെൺകുട്ടികളും. തുടർച്ചയായി ആറാം തവണയാണ് സ്‌കൂളിന് നൂറുമേനി വിജയം ലഭിക്കുന്നത്. ബിസിനസ് കറസ്പോണ്ടൻഡ് ആൻഡ് ബിസിനസ് ഫെസിലിറ്റേറ്റർ, ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ. പരിമിതികളെ മറികടന്ന് സമ്പൂർണ് വിജയം നേടി ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.