മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനിയർ (സിവിൽ / അഗ്രികൾച്ചറൽ എൻജിനിയറിംഗ് ഡിഗ്രി), അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ( ബികോം പി.ജി.ഡി.സി.എ ഗവ. അംഗികൃതം) തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിലേക്ക് താൽപ്പര്യമുള്ളവർ ജൂലായ് ഒന്നിന് മുൻപായി അപേക്ഷ നൽകണം. ഫോൺ 0469 2696236