 
തിരുവല്ല: ലോക യോഗ ദിനത്തോടനുബന്ധിച്ചു പുഷ്പഗിരി ഡെന്റൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പൈതൃക് സ്‌കൂൾ ഓഫ് യോഗ സെന്റർ ഡയറക്ടർ സുധീഷ് കുമാർ ക്ലാസെടുത്തു. പുഷ്പഗിരി ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ഫാ.എബി വടക്കുംതല, പ്രിൻസിപ്പൽ ഡോ.എബി മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ.സുനിൽ. എസ്, ഡോ.ബെൻലി ജോർജ്, ഡോ.സുനു എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് തിരുവല്ല സെന്റ് മേരീസ് വിമൻസ് കോളേജ് ഫോർ ടീച്ചർ എഡ്യൂക്കേഷനിൽ സംഘടിപ്പിച്ച യോഗാദിന പരിപാടികൾ തിരുവല്ല പൈതൃക് സ്കൂൾ ഒഫ് യോഗ ഡയറക്ടർ സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.ജെഫ്‌സി, അമൃത പി.നായർ, അബിഗയിൽ എന്നിവർ സംസാരിച്ചു.