ചെങ്ങന്നൂർ: എം.സി. റോഡിൽ ആഞ്ഞിലിമൂട് ജംഗ്ഷനു സമീപം വഴിയോര ലോട്ടറി വിൽപ്പനക്കാരിയുടെ ഇരുമ്പുതട്ട് മോഷ്ടിച്ചതായി പരാതി. കിടങ്ങന്നൂർ ചെല്ലംകുളത്ത് പ്രശോഭയാണു പരാതി നൽകിയത്. വഴിയരികിൽ ഉറപ്പിച്ച തട്ടിലാണ് ലോട്ടറി ടിക്കറ്റുകൾ വച്ചിരുന്നത്. ചൊവ്വാഴ്ച എം.സി. റോഡിൽ തന്നെ പുത്തൻവീട്ടിൽപടിക്കു സമീപം മറ്റൊരു ലോട്ടറി വിൽപനകേന്ദ്രം അജ്ഞാതർ തകർത്തിരുന്നു.