 
റാന്നി : ടൈംസ് കേബിൾ നെറ്റ് വർക്കിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വിവിധ സ്ഥലങ്ങളിൽ മുറിച്ചു കടത്തിയ സാമൂഹ്യവിരുദ്ധനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ റാന്നി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുശേരിമലയിൽ പ്രതിഷേധ യോഗം നടത്തി. മേഖല പ്രസിഡന്റ് ജോബി കെ ജോസിന്റെ അദ്ധ്യക്ഷതയിൽ കേരള വിഷൻ ഡയറക്‌ടർ ബോർഡ് അംഗം തോമസ് പി.ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ മനോജ് ബി, റാന്നി കേബിൾ വിഷൻ മാനേജിങ് ഡയറക്ടർ സന്തോഷ് കുമാർ, രാജു വി.മാത്യു,രഞ്ജിത്ത് കേളശേരിൽ,ബിജു. പി, പ്രമോദ് എന്നിവർ പ്രസംഗിച്ചു.