 
ചെങ്ങന്നൂർ: വീടിന്റെ സമീപം സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ ചെങ്ങന്നൂർ പൊലീസ് പിടികൂടി. ശാസ്താംകുളങ്ങര കീച്ചേരി മേൽ കല്ലുങ്കൽ വീട്ടിൽ രാജി ആർ (43) നെ അറസ്റ്റ് ചെയ്തു. കാൽ ലക്ഷത്തോളം രൂപ വരുന്ന 270 പായ്ക്കറ്റാണ് പിടിച്ചെടുത്തത്. ചെങ്ങന്നൂർ എസ്.ഐ മാരായ അഭിലാഷ് , എസ്. നിധീഷ് സി.പി.ഒ ജയേഷ് ,ഷൈൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.