cpm
സിപിഐഎം പെരുനാട് ഏരിയ കമ്മറ്റി നടത്തിയ സമരപ്രക്ഷോഭജാഥ കെ യു ജനിഷ്കുമാർ എം.എൽ.എ ക്ക് പതാക കൈമാറി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉത്ഘാടനം ചെയ്യുന്നു

ചിറ്റാർ: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്.
സി.പി.എം പെരുനാട് ഏരിയ കമ്മറ്റി നടത്തിയ സമരപ്രക്ഷോഭജാഥ, കെ.യു. ജനിഷ് കുമാർ എം.എൽ.എയ്ക്ക് പതാക കൈമാറി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. എസ്.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എം. എസ്. രാജേന്ദ്രൻ, എൻ .ലാലാജി, സി. എസ്. സുകുമാരൻ, കെ. എസ്. ഗോപി, പി .ആർ. പ്രമോദ്, ടി .കെ. സജി, സേതു പമ്പാവാലി തുടങ്ങിയവർ പ്രസംഗിച്ചു. കെ.യു ജനിഷ് കുമാർ എം .എൽ. എ ക്യാപ്റ്റനായ ജാഥയുടെ മാനേജർ സി.പി.എം ഏരിയ സെക്രട്ടറി എസ് ഹരിദാസാണ്..