മല്ലപ്പള്ളി : ചെറിയകുന്നം ചാലാപ്പള്ളി ഗവ. എൽ.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഹെഡ്മാസ്റ്റർ എസ്. സജീവന് കേരളകൗമുദി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ അഭിലാഷ് എന്റെ കൗമുദി പദ്ധതി വിശദീകരിച്ചു. അദ്ധ്യാപിക രഞ്ചു എസ്. മേരി , സർക്കുലേഷൻ മാനേജർ ജോബിൻ ജോസഫ്, മല്ലപ്പള്ളി ലേഖകൻ സന്തോഷ് സായ്, എന്നിവർ പങ്കെടുത്തു.