കോന്നി: എസ്.എൻ.ഡി.പി യോഗം 349-ാം നമ്പർ വകയാർ ശാഖയുടെയും കാരുണ്യ ഐ ഹോസ്‌പിറ്റലിന്റെയും നേതൃത്വത്തിൽ 26 ന് ശാഖാഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര രോഗനിർണയവും നടക്കും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.എ ശശി അദ്ധ്യക്ഷത വഹിക്കും. മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി കെ.വി. വിജയചന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് പി.കെ. പുഷ്പവതി, സെക്രട്ടറി ഷൈനി സന്തോഷ് എന്നിവർ പ്രസംഗിക്കും.