കോന്നി : വിശ്വകർമ്മ മഹാസഭ കൂടൽ ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രാജീവ് എസ്.പുതുമന ഉദ്ഘാടനം ചെയ്തു. കെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.രമേശ്, വി.ലീലാവതി, അജയകുമാർ, എസ്.സിന്ധു എന്നിവർ സംസാരിച്ചു.