 
മല്ലപ്പള്ളി : പുറമറ്റത്തെ വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിലേയ്ക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മാറ്റിയത് ദുരിതമാകുന്നു. പുറമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒബ്സർവേഷൻ റൂം വില്ലേജ് ഓഫീസിൽ എത്തുന്നവരുടെ അപേക്ഷ തയാറാക്കുന്നതിനും, വിശ്രമത്തിനുമുള്ള ഇടമായി മാറിയിരിക്കുകയാണ്. സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയിൽ എത്തിയാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് മാത്രമല്ല സമീപത്തെ ജനകീയ ഹോട്ടലിലെ പുകയും, രൂക്ഷ ഗന്ധങ്ങളും ജീവനക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വാക്സിൻ എടുക്കുന്നവരെ നിരീക്ഷണത്തിൽ ഇരുത്തിയിരുന്നിടം കൂടി വില്ലേജിൽ എത്തുന്നവർ കൈയടക്കിയതായും പരാതിയുണ്ട്.