വള്ളിക്കോട് : ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ കുരുമുളക് വികസന പദ്ധതി പ്രകാരം വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ സൗജന്യമായി ഇന്നുമുതൽ വിതരണം ചെയ്യും. അപേക്ഷയോടൊപ്പം കരം അടച്ച രസീത്, ബാങ്ക്പാസ് ബുക്കിന്റെ കോപ്പി എന്നിവ കൊണ്ടുവരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.