24-cgnr-97-town-sndp
ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയനിലെ 97ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖാ വക ഗുരുമന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവ്വഹിക്കുന്നു. ജയൻ ആർ.,ക്ഷേത്രപൂജാരി ശിവദാസൻ, സുശീലൻ റ്റി, ഷാജി കൃഷ്ണൻ, ശാഖാ വൈസ് പ്രസിഡന്റ് എം.ആർ.വിജയകുമാർ, ഭാസ്‌ക്കരൻ ഇടനാട്, ശാഖാ പ്രസിഡന്റ് കെ.ദേവദാസ്, ശില്പി സുരേഷ് ഗണപതി എന്നിവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട 97-ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖ വക ഗുരുമന്ദിരത്തിന്റെ പുനരുദ്ധാരണവും പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകളും തുടങ്ങി. പുനരുദ്ധാരണ നിർമ്മാണജോലികൾ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എം.ആർ.വിജയകുമാർ, ജയൻ.ആർ, ഭാസ്‌കരൻ ഇടനാട്, സുശീലൻ.റ്റി., ഷാജി കൃഷ്ണൻ,ക്ഷേത്രപൂജാരി ശിവദാസൻ, ശില്പി സുരേഷ് ഗണപതി എന്നിവർ പങ്കെടുത്തു. 1974 സെപ്തംബർ ഒന്നിന് മുൻമന്ത്രിയും എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റുമായിരുന്ന എൻ.ശ്രീനിവാസൻ ശിലാസ്ഥാപനം നടത്തി 1978 സെപ്തംബർ 15 ന് മുൻസംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി എം.കെ.രാമചന്ദ്രൻക്ഷേത്രസമർപ്പണം നടത്തിയ ഗുരുമന്ദിരമാണിത്. പുനരുദ്ധാരണം നടത്തി പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ ഡിസംബറിൽ നടക്കുമെന്ന് ശാഖാ സെക്രട്ടറി സിന്ധു എസ്.മുരളി പറഞ്ഞു.