നാരങ്ങാനം: വ്യാപാരി വ്യവസായി ഏകോപന സമിതി നാരങ്ങാനം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശനിയാഴ്ച രാവിലെ 10.30 ന് നാരങ്ങാനം വ്യാപാരഭവനിൽ നടക്കും. ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി.ആർ. ത്രിവിക്രമൻ അദ്ധ്യക്ഷത വഹിക്കും.ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചവരെ നാരങ്ങാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കമായിരിക്കുമെന്ന് സെക്രട്ടറി കെ.ആർ.വേണുഗോപാൽ അറിയിച്ചു.