sndp
എസ്.എൻ.ഡി.പി യോഗം 81- ാംനമ്പർ വള്ളിക്കോട് ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക. സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട് : എസ്.എൻ.ഡി.പി യോഗം 81- ാം നമ്പർ വള്ളിക്കോട് ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എൻ. ശ്രീദത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകി. യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ, ശാഖാ സെക്രട്ടറി ശാന്തമ്മ സദാശിവൻ , വൈസ് പ്രസിഡന്റ് ജി. സുഭാഷ് എന്നിവർ പ്രസംഗിച്ചു. ധർമ്മാധിഷ്ഠിതമായ കുടുംബ ജീവിതം എന്ന വിഷയത്തിൽ ആശാ പ്രദീപ് ക്ളാസെടുത്തു.

അഷ്ടദ്റവ്യഗണപതിഹോമം, ഗുരുപൂജ, ഗായത്രി ഹോമം, അന്നദാനം, സമൂഹ പ്രാർത്ഥന, വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച എന്നിവയും ഉണ്ടായിരുന്നു.