പന്തളം: സ്വർണ്ണക്കടത്തു കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളനടയിൽ നടന്ന ജനകീയ വിചാരണ സഭ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കുളനട പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കുമാർ ,ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു , ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയൂർ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബിജു പരമേശ്വരൻ ,മണ്ഡലം സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ, ശോഭ മധു , മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീവിദ്യ, മണ്ഡലം ജനറൽ സെക്രട്ടറി മിനി അശോക് ,മണ്ഡലം കമ്മിറ്റി അംഗം സ്വപ്ന.സി, ജില്ലാ കമ്മിറ്റിഅംഗങ്ങളായ കെ.സി മണിക്കുട്ടൻ, എം.എസ് മുരളി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഡ്വ സുജിത്, വൈസ് പ്രസിഡന്റ് അരുൺ കുമാർ, സെക്രട്ടറി മാരായ വിനു ഹരി നാരായണൻ, സരസമ്മ ഗോപിനാഥ്, കർഷക മോർച്ച പ്രസിഡന്റ് അനിൽ കുമാർ, ജനറൽ സെക്രട്ടറി മഹേഷ്, ഒ.ബി.സി മോർച്ച പ്രസിഡന്റ് അനിൽ കുമാർ, എസ്.സി മോർച്ച പ്രസിഡന്റ് എ.ഹരിലാൽ, മണ്ഡലം ജനറൽ സെക്രട്ടറി ബിനോയ് കെ മത്തായി എന്നിവർ പ്രസംഗിച്ചു.