1
പുറമറ്റത്തെ പഞ്ചായത്ത് വാഹനത്തിന്റെ ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ

മല്ലപ്പള്ളി: പുറമറ്റം ഗ്രാമപഞ്ചായത്തിലെ വാഹനത്തിന്റെചില്ലുകൾ സാമുഹിക വിരുദ്ധർ തകർത്തു. വെണ്ണിക്കുളം പോളിടെക്നിക്കിലാണ് പാർക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നടന്ന അവിശ്വാസപ്രമേയത്തിലെ പരാജയഭീതിമൂലം ഡി.വൈ.എഫ്.ഐപ്രവർത്തകരാണ് അക്രമം കാട്ടിയതെന്ന് കോൺഗ്രസ് ആരോപിച്ചു.ഇന്നലെ രാത്രിയിലാണ് ചില്ലുകൾ തകർക്കപ്പെട്ടത്. .കേസ് നൽകുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് സംസാരിച്ചെങ്കിലും നിസംഗത പാലിക്കുകയായിരുന്നെന്ന് പ്രസിഡന്റ് സൗമ്യ ജോബി പറഞ്ഞു.