 
തിരുവല്ല: ഇന്ത്യൻ സൈന്യത്തെ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ടും തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് കർഷകരും തൊഴിലാളികളും മാർച്ച് നടത്തി. കേരള കർഷക സംഘം,കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത മാർച്ച് റെയിൽവേ സ്റ്റേഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സി.പി.എം ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ജില്ലാസെക്രട്ടറി ആർ.തുളസീധരൻപിള്ള അദ്ധ്യക്ഷനായി. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജോ.സെക്രട്ടറി സി.രാധാകൃഷ്ണൻ, കർഷകസംഘം ജില്ലാപ്രസിഡന്റ് ബാബു കോയിക്കലേത്ത്, സംസ്ഥാന കമ്മിറ്റിയംഗം പി.ആർ.പ്രദീപ്,ഏരിയാസെക്രട്ടറി ജെനു മാത്യു,കർഷകതൊഴിലാളി യൂണിയൻ ജില്ലാപ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ,സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എം.എസ്.രാജേന്ദ്രൻ, തങ്കമണി നാണപ്പൻ, ഏരിയാ സെക്രട്ടറി സി.കെ.പൊന്നപ്പൻ,സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി എന്നിവർ സംസാരിച്ചു.