മണക്കാല: തുവയൂർ വടക്ക് ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായി. ഇന്നലെയും കഴിഞ്ഞ ദിവസവുമായി രണ്ട് ആടുകളെ കടിച്ചുകൊന്നു. സർവോദയത്തിന് സമീപം നെല്ലക്കുന്നിൽ താഴേതിൽ സ്വർണിയുടെ ആടിനെയാണ് ഇന്നലെ കൊന്നത്. നേരത്തെ വല്യത്ത് സുകുമാരന്റെ ആടിനെയും തെരുവ് നായകൾ കടിച്ചുകൊന്നിരുന്നു. വീട്ടുപറമ്പിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ് ആക്രമിച്ചത്. പ്രദേശത്ത് തെരുവ് നായ ശല്യം വർദ്ധിച്ചിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.