lobour

പത്തനംതിട്ട : കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽ രഹിതരായ വിധവകൾ/ നിയമാനുസൃതം വിവാഹ ബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ് പൂർത്തിയായ അവിവാഹിതകൾ, അംഗപരിമിതരായ വനിതകൾ, പട്ടിക വർഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നീ വിഭാഗങ്ങളിലെ വനിതകൾക്കുളള സ്വയം തൊഴിൽ പദ്ധതിയായ ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ജില്ലാ കമ്മിറ്റി 27ന് രാവിലെ 11ന് എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.