scoll

പത്തനംതിട്ട : അദ്ധ്യയന വർഷം സ്‌കോൾ കേരള ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ജൂലായ് അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഫീസ് ഘടനയും രജിസ്‌ട്രേഷൻ മാർഗനിർദ്ദേശങ്ങളും www.scolekerala.org വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജൂലായ് എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. ഫോൺ : 0471 2342950, 2342369.