പന്തളം: നാടക് പന്തളം മേഖലാ സമ്മേളനം അറത്തിൽ മുക്ക് ക്ഷീരസംഘം ഹാളിൽ 25 ന് ഉച്ചയ്ക്ക് 2 ന് നടക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ സരിഗയുടെ അദ്ധ്യക്ഷതയിൽ. നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് മനോജ് സുനി മെമ്പർഷിപ്പ് കാർഡ് വിതരണം നടത്തും. സംസ്ഥാനകമ്മിറ്റിയംഗം പ്രിയത രതീഷ്, നഗരസഭാംഗം എസ് അരുൺ, ആറന്മുള ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജു വർണശാല , സൂനിൽ വിശ്വം, ഫെബിൻ തുമ്പമൺ, മഹേഷ് സോമൻ, രഞ്ജിത് എ. സി. എന്നിവർ പ്രസംഗിക്കും.