കാരംവേലി: കാരംവേലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭകളെ ആദരിച്ചു. കേരള സർവകലാശലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പൂർവ വിദ്യാർത്ഥിനി നിരഞ്ജന രാജനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. കാരംവേലി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എസ്. സിനികുമാരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ. അജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ, സ്കൂൾ എച്ച്.എം ബി.എസ് നിരഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു.