മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്തിന്റെ വാഹനം അടിച്ചു തകർത്ത സംഭവത്തിലെ അക്രമികളെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യണമെന്ന് കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. അവിശ്വസം പരാജയപ്പെട്ടത്തിന്റെ വൈരാഗ്യം തീർക്കാൻ പഞ്ചായത്തിന്റെ പൊതുമുതൽ നശിപ്പിക്കുന്നത് അപലപാനീയവും, ജനാധിപത്യ ധ്വംശനവുമാണെന്ന് യോഗം വിലയിരുത്തി. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.